ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഡോക്ടറെ കാണാൻ പോകുന്ന മുതിർന്ന പൗരൻമാർ ഉൾപ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
ഇങ്ങനെ യാത്രചെയ്യുന്നവർ സാമൂഹിക അകലം ഉൾപ്പെടെയുള്ള ആരോഗ്യമാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സംശയം തോന്നിയാൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഡോക്ടറെ ഫോണിൽ വിളിച്ച് സംശയനിവൃത്തി വരുത്താം. എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അതിനു മുതിരാവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
Leave a Comment