വീണ്ടും ഭീഷണിയുമായി ട്രംപ്..!!! പൗരന്മാരെ തിരിച്ചു വിളിച്ചില്ലെങ്കില്‍ വിസ വിലക്ക്

അമേരിക്കയില്‍ കൊറേണ വൈറസ് വ്യാപനം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ ഇവരെ നാട്ടിലേക്കു കൊണ്ടു പോകല്‍ വൈകിപ്പിക്കുന്ന രാജ്യങ്ങള്‍ക്കുമാണ് വിസ വിലക്കേര്‍പ്പെടുത്തുക.

ഈ രാജ്യങ്ങളുടെ വിസ വിലക്ക് ഡിസംബര്‍ 31 വരെ നിലനില്‍ക്കും. ഇത് സംബന്ധിച്ച് അടിയന്തര പത്രിക വാഷിംഗ്ടണ്‍ ഇറക്കി. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാണ് പൗരന്‍മാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുക.

എന്നാല്‍, ട്രംപിന്റെ ഉത്തരവില്‍ ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പറയുന്നില്ല. പകര്‍ച്ചവ്യാധി നേരിടാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശ പൗരന്‍മാരെ തിരിച്ചയക്കണമെന്നും അതിനുള്ള നടപടികള്‍ ഏഴ് ദിവസത്തിനകം തുടങ്ങണമെന്നും കത്തില്‍ ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment