പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ തിരിച്ചുവരും; പ്രസ്താവന വ്യാജമെന്ന് രത്തന്‍ ടാറ്റ

കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ തിരിച്ചുവരുമെന്ന രീതിയില്‍ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തന്റേതല്ലെന്ന് പ്രതിരോധവുമായി രത്തന്‍ ടാറ്റ. തനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് ഔദ്യോഗിക ചാനലിലൂടെ തന്നെ പറയുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രത്തന്‍ ടാറ്റയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ട പ്രസ്താവന തള്ളിക്കൊണ്ടാണ് രത്തന്‍ടാറ്റ രംഗത്ത് വന്നത്.

”ഞാന്‍ പറഞ്ഞതോ എഴുതിയതോ ആയ വാക്കുകള്‍ അല്ല അത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഔദ്യോഗിക ചാനലുകളിലൂടെ തന്നെ ചെയ്യും” രത്തന്‍ ടാറ്റയുടെ ട്വീറ്റില്‍ പറയുന്നു. മനുഷ്യന്റെ സ്ഥിരോത്സാഹത്തെക്കുറിച്ചും സംയുക്ത പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാത്തവാണ് തകര്‍ച്ച പ്രവചിക്കന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പേരില്‍ പ്രചരിച്ച പ്രസ്താവനകള്‍. പ്രചോദനത്തിന്റെതായ വലിയ വാക്കുകള്‍ എന്ന വിശേഷണത്തിലാണ് പലരും സന്ദേശം ഷെയര്‍ ചെയ്തത്.

വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന സാമ്പത്തിക രംഗം തകിടം മറിയുമെന്നാണ് വിദഗ്ദ്ധര്‍ പ്രവചിച്ചിരിക്കുന്നത്. ഇത്തരം വിദഗ്ദ്ധരെക്കുറിച്ച് തനിക്കിറിയില്ല. മനുഷ്യന്റെ കൂട്ടായ പ്രവര്‍ത്തനത്തെയൂം സ്ഥിരോത്സാഹത്തെയും ഇവര്‍ക്ക് കാര്യമായി ഒന്നുമറിയില്ല. വിദഗ്ദ്ധരെ പൂര്‍ണ്ണ വിശ്വാസത്തില്‍ എടുത്താല്‍ ലോകമഹായുദ്ധത്തിന് ശേഷം സമ്പദ്‌വ്യവസ്ഥ ഉണ്ടാകുമായിരുന്നില്ല. ശാസ്ത്രമനുസരിച്ച് വലിയ തേനീച്ചകള്‍ക്ക് പറക്കാനാകുകില്ല. എന്നാല്‍ അവ പറക്കുന്നു. കാരണം അവയ്ക്ക് ശാസ്ത്ര തത്വങ്ങളറിയില്ല. കൊറോണയെ നമ്മള്‍ നേരിടുമെന്നതിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തിയോടെ ഉയിര്‍ത്തെണീല്‍ക്കുമെന്നതില്‍ സംശയമില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

pathram:
Leave a Comment