പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം. പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങും. 17 ഇനങ്ങള്‍ അടങ്ങിയ സപ്ലെക്കോ കിറ്റ് റേന്‍ കടകള്‍ വഴിയാണ് വിതരണം നടത്തുന്നത്. എ.എ.വെ വിഭാഗത്തിലെ ട്രൈടബല്‍ വിഭാഗത്തിനാണ് ഇന്ന് വിതരണം നടക്കുക. അതിന് ശേഷം മുഴുവന്‍ മറ്റുള്ള എ.എ.വൈ വിഭാഗത്തിന് വിതരണം നടക്കും. റേഷന്‍ കടകള്‍ വഴിയാണ് വിതരണം. പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമല്ല.

വര്‍ക്ക്‌ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ തുറക്കാം. ടയര്‍ പഞ്ചറൊട്ടിക്കല്‍ പോലെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനു പകരം പിഴ ചുമത്താനും മറ്റു ശിക്ഷാനടപടി കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment