രക്തദാനത്തിന് സന്നദ്ധരാകുന്നവര്‍ മുന്നോട്ടു വരണം; മുഖ്യമന്ത്രി

തിരുവനന്തപൂരം: കാസര്‍കോട് അതിര്‍ത്തിയില്‍ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട്. അത്യാസന്ന നിലയിലുള്ളവരും കര്‍ണാടകത്തിലെ ആശുപത്രികളില്‍ ലഭ്യമാകുന്ന ചികിത്സ അനിവാര്യമാകുന്നവരുമാണ് കര്‍ണാടകയില്‍ ചികിത്സയ്ക്കായി പോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാട്ടു മൃഗങ്ങളുടെ ശല്യം ഉയരുന്നതായി പലയിടങ്ങളില്‍ നിന്നും പരാതി ഉയരുന്നു. ഇതില്‍ വനം വകുപ്പിനോട് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്തദാനത്തിന് സന്നദ്ധരാകുന്നവര്‍ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രക്തധാന സേന രൂപീകരിച്ച സംഘടനകളൂടെ ശ്രദ്ധയും ഇക്കാര്യത്തില്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വൃദ്ധസദനം പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം ലഭ്യമാക്കണം. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റുകള്‍ നീട്ടിക്കൊടുക്കണം. വേനല്‍ മഴ തുടങ്ങിയപ്പോള്‍ തന്നെ ചിലയിടങ്ങളില്‍ കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തു. തടസ്സമില്ലാതെ കൊയ്ത്തു നടക്കാന്‍ കളക്ടര്‍മാര്‍ ഇടപെടണം. റിസര്‍ച്ച് സ്‌കോളര്‍മാര്‍ക്കുള്ള ഫെല്ലോഷിപ്പ് വിതരണം ചെയ്യും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയില്‍ ഇടപെടും. സന്നദ്ധം പോര്‍ട്ടലില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചു പോകാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയവും, പരീക്ഷയും ഓണ്‍ലൈന്‍ വഴി ആക്കാമെന്നതിനെപ്പറ്റി ആലോചിക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കും.

പൊതു സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള എല്ലാ തൊഴിലാളികള്‍ക്കും സഹായം നല്‍കും. തോട്ടംതൊകഴിലാളികള്‍ക്ക് ആയിരം രൂപ വീതം. ആധാരം എഴുത്ത് എന്നിവരുടെ ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും സഹായവിതരണം തുടങ്ങി. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരൃുടെ പ്ര്‌നങ്ങള്‍ക്ക് പരിഹാരം കാണും. ഇവര്‍ക്കായി ചില ഇളവുകള്‍ വരുത്തും. ഒരു ക്ഷേമനിധിയും ബാധകമല്ലാത്ത വിഭാഗങ്ങള്‍ക്ക് പ്രത്യേകം സഹായമായി ആയിരം രൂപ വീതം. ലോക്ക് ഡൗണ്‍ കാലത്ത് അവശ്യം വേണ്ട സഹായങ്ങള്‍ എല്ലാ കമ്പനി ഉടമകളും ഉറപ്പുവരുത്തണം. കാടിനോട് അടുത്ത പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം ഇടങ്ങളില്‍ മൃഗങ്ങളില്‍ നിന്ന് അകലം പാലിക്കണം.

കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. ആയൂര്‍വേദത്തെ ഉപയോഗപ്പടുത്തും. ജനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിക്കും. ഓരോ വിഭാഗത്തിനു അനുയോജ്യമായ സമീപനമാണ് സ്വീകരിക്കുക. 60 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് സുഖായുഷ്യം ലഘൂ വ്യായാമത്തിന് സ്വാസ്ഥയം പദ്ധതി. കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ ഡിസ്‌പെന്‍സറി, ആയുര്‍രക്ഷാ ക്ലിനിക്കുകള്‍. രോഗ മുക്താരയവര്‍ പൂര്‍ണ ആരോഗത്തിലേക്ക് തിരിക കൊണ്ടുവരാന്‍ ചികിത്സ. നിരാമയ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങും.

ആഴ്ചയില്‍ ഒരു ദിവസം കണ്ണട ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലീസുകാരുടെ ഇടയില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. കൃഷിഭവനുകള്‍ സേവനം ലഭ്യമാക്കാന്‍ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചെറിയരുത്. വൈറസുകള്‍ ഉണ്ടെങ്കില്‍ ഏറെ നേരം ഇതില്‍ തങ്ങി നില്‍ക്കുകയും ഇത് ആരോഗ്യ ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു. തണ്ണിത്തോട് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിനു നേര്‍ക്ക് ആക്രമണവും സാമൂഹിക ആക്രമണവും ഉണ്ടായി. ജീവനു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അക്രമമമെന്നാണ് ലഭിച്ച വിവരം. ഇതിനു പിറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment