ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹ സല്‍ക്കാരം; വരനും വധുവും അറസ്റ്റില്‍

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചു പോരുന്നത്. ഇതാ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹസല്‍ക്കാരം നടത്തിയതിന്റെ പേരില്‍ വരനെയും വധുവിനെയും അതിഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ മറികടന്നാണ് വിവാഹവും സല്‍ക്കാരവും നടത്തിയത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി. ജബുലാനി(48), വധു നോംതാണ്ടസോ(38) എന്നിവരേയും വിവാഹത്തില്‍ പങ്കെടുത്ത 50 അതിഥികളേയും കസ്റ്റഡിയിലെടുത്തു. പിന്നീട് അവരെ 1000റാന്‍ഡ്(4100 ഇന്ത്യന്‍ രൂപ) പിഴ ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു.
നിര്‍ദേശം ലംഘിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് പോലീസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 1700ലധികം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

pathram:
Related Post
Leave a Comment