കോവിഡ്: ഇന്ത്യയിലെ 40 കേടി ജനങ്ങളെ ദരിദ്രരാക്കും

ആഗോള സാമ്പത്തികാവസ്ഥയ്ക്ക് തന്നെ കൊവിഡ് 19 വന്‍ ആഘാതമായിരിക്കും ഏല്‍പ്പിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിരിക്കും കൊവിഡ് വ്യാപനവും അന്തരഫലങ്ങളും ഉണ്ടാക്കുകയെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അസംഘടിത മേഖലയിലെ തൊഴിലാളികളായിരിക്കും ഇന്ത്യയില്‍ ഭീകരമായ തിരിച്ചടി നേരിടേണ്ടി വരിക. രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ 90 ശതമാനവും അസംഘടിത മേഖലയില്‍ നിന്നുള്ളവരാണ്. ഇവരായരിക്കും വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഇരകള്‍. ദാരിദ്ര്യത്തിലേക്ക് വീണുപോകുമെന്നു ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്ന 40 കോടി ജനങ്ങളും ഇവരാണ്.

ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് കൊവിഡ് വ്യാപനം മൂലം ആഗോള തലത്തില്‍ 195 മില്യണ്‍ തൊഴിലുകള്‍ താത്ക്കാലികമായി നഷ്ടമായിട്ടുണ്ടെന്നാണ്. അഞ്ചില്‍ നാലുപേര്‍ എന്ന തോതില്‍ ആളുകള്‍ ലോകത്താകമാനം നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെയാണ് തൊഴില്‍ പ്രശ്‌നത്തില്‍ ബുദ്ധിമുട്ടുന്നത്.

കാര്യക്ഷമവും അതേസമയം ദ്രുതഗതിയിലുമുള്ള നടപടികള്‍ കൊണ്ടു മാത്രമേ ലോകത്തിന് വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സാധിക്കൂ എന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാരുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന സാമ്പത്തിക നിലപാടുകള്‍ ഭാവിയിലേക്കും കൂടി പ്രയോജനകരമായ രീതിയില്‍ ആയിരിക്കണമെന്നാണ് യു എന്‍ നിര്‍ദേശിക്കുന്നത്.

pathram:
Related Post
Leave a Comment