ഐസോലേഷന്‍ വാര്‍ഡില്‍ മദ്യപാനം; പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കോവിഡ് 19 ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍ മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ താത്കാലികമായി തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് സംഭവം. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് കൃഷ്ണപ്രസാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് ഇവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്. സംഭവം വിവാദമായതോടെ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായാണ് പ്രദേശത്ത് താത്കാലികമായ ഐസോലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിച്ചത്. ഇവിടെവെച്ചായിരുന്നു ലോക്ക്ഡൗണ്‍ കാലത്തും പഞ്ചായത്ത് സമിതി അംഗം ഉള്‍പ്പെടെ മദ്യപാനം നടത്തിയത്.

pathram:
Related Post
Leave a Comment