കൊവിഡുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍/ സംശയാസ്പദമായ സന്ദേശങ്ങള്‍ എന്നിവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആന്റി ഫേക്ക് ന്യൂസ് ഡിവിഷനിലേക്ക് കൈമാറാം. വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവര്‍ത്തനം തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍നിന്ന് നിയോഗിക്കപ്പെടുന്ന അംഗങ്ങളെ കൂടാതെ ആരോഗ്യം, പൊലീസ്, ഐടി വകുപ്പുകളിലെ പ്രതിനിധികളും അംഗങ്ങളായിരിക്കും. വാട്‌സാപ്പ്, ഫേസ്ബുക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും. വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് സ്വന്തം നിലയില്‍ പരിഹാരം കാണാന്‍ പറ്റുന്നവ, ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടവ, നിയമ നടപടികള്‍ക്ക് വിധേയമാക്കേണ്ടവ എന്ന രീതിയില്‍ കൈകാര്യം ചെയ്യും.
Leave a Comment