ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍; കേരളത്തിന്റെ നിലപാടിനെ കുറിച്ച്‌ മന്ത്രി…

നിലവിലെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അര്‍ദ്ധരാത്രി അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍. അന്തര്‍ സംസ്ഥാനങ്ങളിലെ അടക്കമുള്ള യാത്രാ സര്‍വീസുകളും വിദേശ വിമാന സര്‍വീസുകളും അനുവദിക്കരുതെന്നും പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം നാളെ നിലപാട് അറിയിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ നീട്ടുണമോ എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വെള്ളിയാഴ്ചയ്ക്കു ശേഷമുണ്ടാകും.

നിലവിലെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അര്‍ദ്ധരാത്രി അവസാനിക്കും. കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. രോഗവ്യാപനവും നിലവിലെ കേസുകളും പരിഗണിച്ചായിരിക്കണം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കേണ്ടത്. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് നീക്കാന്‍ പാടില്ല. ഘട്ടം ഘട്ടമായെ നടപ്പാക്കാവൂവെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടക, തെലുങ്കാന, ഡല്‍ഹി, പഞ്ചാബ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങി പത്തോളം സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള സാധ്യതയില്ലെന്ന് അറിയിച്ചത്. പുറത്തുനിന്നുള്ളവര്‍ക്ക് പാസ് അനുവദിക്കണമെന്ന് അസ്സം ആവശ്യപ്പെട്ടു. കേരളത്തിന്റെ നിലപാട് നാളെ മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ കേന്ദ്രത്തെ നിലപാട് അറിയിക്കുമെന്നും വെള്ളിയാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നിലപാട് അറിയിക്കുമെന്നുമാണ് സൂചന.

pathram:
Related Post
Leave a Comment