കൊറോണ വൈറസ് കോവിഡ് 19നെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് ശശി തരൂര്‍ എംപി. കോവിഡിനെ ചെറുക്കുന്നതില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു. കേരളത്തിന് അനുകൂലമായും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു ശശി തരൂര്‍ ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചത്.
കോവിഡിനെ ചെറുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട ശ്രദ്ധ തുടക്കത്തിലെ സ്വീകരിച്ചിരുന്നില്ല. ഫെബ്രുവരി മുതല്‍ രാഹുല്‍ ഗാന്ധി കൃത്യമായി പറഞ്ഞിരുന്നു. മതിയായ നടപടികള്‍ എടുക്കണമെന്ന് അന്ന് ബിജെപി സര്‍ക്കാര്‍ അത് അവഗണിച്ചു. ഇപ്പോഴിതാ എംപി ഫണ്ടും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. അതിന് മുന്‍പ് തന്നെ ആ ഫണ്ട് ഉപയോഗിച്ച് ചിലതൊക്കെ ചെയ്യാന്‍ കഴിഞ്ഞത് ഗുണമായെന്ന് പറയാം.
മാര്‍ച്ച് 19നാണ് സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി എടുക്കുന്നത്. ആ ദിവസവും രോഗപ്രതിരോധ സാമഗ്രികള്‍ കയറ്റിയയച്ചിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ വീഴ്ചയ്ക്കുവേണ്ടിയും കേന്ദ്രം കാത്തുനിന്നു. ഇതിനായി പാര്‍ലമെന്റ് സമ്മേളനം പോലും നീട്ടി. ലോക്ഡൗണ്‍ കുറച്ച് മുന്‍പ് തന്നെ നടപ്പാക്കണമെന്നും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതും കേട്ടില്ല. ഒരുദിവസത്തെ ജനതാ കര്‍ഫ്യൂവിന് ഒരുങ്ങാന്‍ ജനങ്ങള്‍ക്ക് നല്‍കിയ സമയം പോലും 21 ദിവസത്തെ ലോക്ഡൗണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ താമസിച്ചു എന്നത് ഇതില്‍ നിന്നും വ്യക്തമാണ്’ ശശി തരൂര്‍ പറഞ്ഞു.
Leave a Comment