സൗദിയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,605 ആയി. കൊവിഡ് ബാധിച്ച് സൗദിയിൽ ഇതുവരെ മരിച്ചത് 38 പേരാണ്. 551 പേർ രോഗമുക്തിനേടി.

രോഗബാധിതരിൽ 2016 പേർ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 203 ആയി. ഇതിനിടെ റിയാദ്, ദമ്മാം, ജിദ്ദ ഉൾപ്പെടെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായി.

pathram desk 2:
Leave a Comment