അങ്ങനെ കൊറോണയും ആപ്പിലായി..കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും

ഹോം ക്വാറന്റെയിനില്‍ കഴിന്നവര്‍ കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും. നഗരസഭാ പരിധിയില്‍ ഹോം ക്വാറന്റെയിനില്‍ കഴിയുന്നവര്‍ ക്വാറന്റെയിന്‍ ലംഘിക്കുകയാണെങ്കില്‍ ഇനി മുതല്‍ മേയറുടെ ഐടി സെല്‍ അറിയും. നഗരസഭ വികസിപ്പിച്ചെടുത്ത മൊബൈല്‍ കം എന്ന പേരിലുള്ള മൊബൈല്‍ ആപ് വഴിയാണ് നഗരത്തില്‍ കാര്യക്ഷമായി നടക്കുന്നത്.

ക്വാറന്റിയിനിലുള്ള വ്യക്തി നഗരസഭ വികസിപ്പിച്ചെടുത്ത കം മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാവുന്നത്. ക്വാറന്റിയിന്‍ ലംഘിക്കുകയാണെങ്കില്‍ ചുമതല വളന്റിയര്‍ക്ക് അറിയിപ്പ് ലഭിക്കുന്ന രൂപത്തിലാണ് സംവിധാനം.

ദിവസവും ചുമതലയുള്ള വോളന്റിയര്‍ ക്വാറന്റിയിനില്‍ കഴിയുന്നവരുടെ വീടുകള്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ആപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഓരോ ദിവസവും വോളന്റിയര്‍മാര്‍ സന്ദര്‍ശനം നടത്തിയതിന്റെ വിവരവും ഐടി സെല്ലിന് ലഭ്യമാണ്.

ക്വാറന്റിയിനില്‍ കഴിയുന്നവരുടെ കുടുംബാങ്ങളുടെ പേരുവിവരങ്ങളും ഐടി സെല്‍ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സവിശേഷമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് വേണ്ടിയാണിത്. ക്വാറന്റിയിനിലുള്ള വ്യക്തി മൊബൈല്‍ ഓഫ് ചെയ്താലും ഐടി സെല്ലിന് അറിയിപ്പ് ലഭിക്കും.

തുടര്‍ന്ന് ആ വ്യക്തിയെ ചുമതലയുള്ള വോളന്റിയര്‍ ബന്ധപ്പെട്ട് സംവിധാനത്തിലേക്ക് തിരികെ കൊണ്ട് വരും. ഇവരെ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. കമ്മ്യൂണിറ്റി സ്‌പ്രെഡ് തടയുന്നതിനാവശ്യമായ റൂട്ട് മാപ്പിങ് എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കും.

www.covid19tvm.com എന്ന വെബ് പേജിലെ ക്വാറന്റിയിന്‍ ഡാഷ് ബോര്‍ഡ് വഴി പൊതുജനങ്ങള്‍ക്കും ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. ക്വാറന്റിയിനില്‍ കഴിയുന്ന ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ഹീറ്റ് മാപ്പ് വഴി പേജില്‍ റെഡ് സോണായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ കരുതലോടെ ഇടപെടല്‍ നടത്തുന്നതിന് വേണ്ടിയാണിത്.

ക്വാറന്റിയിനില്‍ കഴിയുന്ന ആളുകളുടെ വാര്‍ഡ് പ്രായം, ലിംഗം എന്നിവ തരംതിരിച്ച് ഗ്രാഫ് അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള സംവിധാനങ്ങള്‍ വെബ് പേജിലുണ്ട്. ംംം.രീ്ശറ19്ോ.രീാ ലെ ഫുഡ് ഡാഷ് ബോര്‍ഡ് വഴി നഗരസഭയുടെ 25 കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി വിതരണം ചെയ്ത ഭക്ഷണത്തിന്റെ കണക്കും ലഭ്യമാണ്. ഏപ്രില്‍ നാലുവരെ 465228 ഭക്ഷണ പൊതികളാണ് നഗരസഭ വിതരണം. ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രിഗ്രിസ് സൊല്യൂഷന്‍സ് ഇന്ത്യയാണ് ആപ്പ് വികസിപ്പിച്ചത്. തിരുവന്തപുരം ആസ്ഥാനമായി തന്നെ പ്രവര്‍ത്തിക്കുന്ന ട്രാവിന്‍സോഫ്റ്റ് എന്ന കമ്പനിയാണ് മേയറുടെ ഐടി സെല്ലിന് മേല്‍നോട്ടം വഹിക്കുന്നത്.

pathram:
Leave a Comment