ഇന്ത്യയില്‍ കൊറോണ ബാധിച്ച് 77 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിച്ച് 77 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് 3,374 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. . മഹാരാഷ്ട്രയിലാണു കൂടുതല്‍ പേര്‍ മരിച്ചത്, 24. 267 പേരുടെ രോഗം മാറി. കഴിഞ്ഞ 12 മണിക്കൂറില്‍ 302 പേരിലാണ് വൈറസ് സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മുംബൈ ധാരാവിയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്കാണു പുതുതായി രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ ആകെ 625 പേര്‍ക്ക് വൈറസ് ബാധയുണ്ടായി.

രാജസ്ഥാനില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 210 ആയി. ഡല്‍ഹിയില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആര്‍കെ പുരത്ത് ചേരി അടച്ചു. എയിംസ് ട്രോമ കെയറിലെ ശുചീകരണ തൊഴിലാളിക്കാണു രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ ഞായറാഴ്ച രോഗം ബാധിച്ചു 2 പുരുഷന്‍മാര്‍ മരിച്ചു. ഛത്തീസ്ഗഡില്‍ മൂന്ന് പേര്‍ക്കു കൂടി രോഗം മാറിയതായി ആരോഗ്യമന്ത്രി ടി.എസ്.സിങ് ദിയോ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച പത്തുപേരില്‍ ഏഴുപേരുടെയും രോഗം മാറിയെന്നു മന്ത്രി പറഞ്ഞു

pathram:
Leave a Comment