സാലറി നല്‍കാന്‍ മടിക്കുന്നവര്‍ ഇതുകൂടി അറിയണം; വിവാഹ നിശ്ചയത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്…

സാലറിയെയല്ല, കോവിഡിനെയാണ് അവര്‍ ചലഞ്ചായി എടുത്തത്. ആ ചലഞ്ചില്‍ അല്‍പം കരുണയുടെ സ്പര്‍ശ്യവുമുണ്ട്. ഇടുക്കി പ്ലാനിങ് ഓഫീസിലെ ജീവനക്കാരനായ ലിമേഷും പ്രതിശ്രുത വധുവും ഇടുക്കി മെഡിക്കല്‍ കോളജിലെ എക്‌സ് റേ ടെക്‌നിഷ്യനായ ശ്രീജയുമാണു സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നാളെ നടത്താനാണു ഇവരുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത് . ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹനിശ്ചയം മാറ്റി. ചെലവിനായി മാറ്റിവച്ചിരുന്നു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. കൊല്ലം ഇത്തിക്കരയില്‍ മുരളീധരന്റെയും ലീലയുടെയും മകനായ ലിമേഷ് ഒരുവര്‍ഷമായി ഇടുക്കി പ്ലാനിങ് ഓഫീസില്‍ ജോലികെത്തിയിട്ട്. കൊല്ലം കണ്ണനെല്ലൂരില്‍ സുഭാഷിന്റെയും വിജയുടെയും മകളാണു ശ്രീജ.
കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ് തീരുമാനമെന്നു ലിമേഷും ശ്രീജയും പറഞ്ഞു. ഇരുവരും ഇടുക്കിയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടക്കംമുതല്‍ സജീവമാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment