അനുമതി നിഷേധിച്ചു; എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. ഇന്ത്യന്‍ അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാതെ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയാതെ വന്നത്.

ഏപ്രില്‍ ആറ് മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ എമിറേറ്റ്‌സ് ഇന്ന് പുറത്തിറക്കിയ, ആറാം തീയതി സര്‍വീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല. ദുബായില്‍ നിന്ന് ലണ്ടന്‍, പാരിസ്, ബ്രസല്‍സ്, എന്നിവിടങ്ങളിലേയ്ക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ എമിറേറ്റ്‌സ് വ്യക്തമാക്കി.

നിലവില്‍ അനുമതി ലഭിച്ച രാജ്യങ്ങളിലേയ്ക്കാണ് സര്‍വീസ് ആരംഭി്കുന്നത്. മറ്റ് രാജ്യങ്ങളുടെ അനുമതി ലഭിക്കുന്നതനുസരിച്ച് സര്‍വീസ് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതത് രാജ്യങ്ങളില്‍ അടിയന്തിരമായി എത്തേണ്ട, പ്രവേനാനുമതി ഉള്ളവരെയാകും യാത്രയ്ക്ക് അനുവദിക്കുക.

pathram:
Related Post
Leave a Comment