കൊറോണയ്‌ക്കെതിരേ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെയുള്ള ദീര്‍ഘകാല പോരാട്ടത്തിന് സംസ്ഥാനങ്ങള്‍ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ആവശ്യമായ സഹായം കേന്ദ്രം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന മുഖ്യമന്ത്രിമാരുമാരുടെ യോഗത്തെ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ചുരുങ്ങിയ കാലം കൊണ്ട് അവസാനിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘനാള്‍ പോരാടേണ്ടി വരുന്ന വിപത്താണിതെന്നും അതുകൊണ്ട് തന്നെ ഇതിനെതിരെമുള്ള മുന്‍ കരുതല്‍ സംസ്ഥാനങ്ങള്‍ എടുക്കണമെന്നും രാഷ്ട്രീയ വ്യത്യാസങ്ങള്‍ കൂടാതെ പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാത്രമല്ല, സംസ്ഥാനങ്ങള്‍ ഇതുവരെ സ്വീകരിച്ച നിലപാടിനോട് അദ്ദേഹം നന്ദി അറിയിച്ചു. ഇനി അങ്ങോട്ടുള്ള പോരാട്ടത്തിലും തയാറെടുപ്പുകള്‍ നടത്തണം. വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ഓരോ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും മൂന്ന് മിനിട്ട് സമയമാണ് അനുവദിച്ചിരിക്കുന്നത്. ശേഷം മുഖ്യമന്ത്രിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹം ഉപസംഹാര പ്രസംഗം നടത്തും.

pathram:
Related Post
Leave a Comment