ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറ്റൈസര്‍ സ്‌പ്രെ ചെയ്ത നടപടി വിവാദത്തിലേക്ക്. വലിയ പൈപ്പുകളില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്തത് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായാണ് പരാതി.
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് മനുഷ്യത്വ രഹിതമായ ഈ പ്രവര്‍ത്തി നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ റോഡില്‍ കൂട്ടമായി ഇരുത്തിയ ശേഷം ആരോഗ്യ പ്രവര്‍ത്തകള്‍ വലിയ പൈപ്പുകള്‍ ഉപയോഗിച്ച് സാനിറ്റൈസര്‍ ഇവരുടെ ദേഹത്ത് സ്‌പ്രെ ചെയ്യുകയായിരുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ സംഘത്തില്‍ ഉണ്ടായിരുന്നു. സംഘത്തിന്റെ തുണികളിലും ബാഗുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്രകാരം സാനിറ്റൈസര്‍ സ്‌പ്രെ ചെയ്തു.
എന്നാല്‍, പ്രത്യേക ബസ് സര്‍വീസ് ഉപയോഗിച്ച് നാട്ടിലെത്തിയ തൊഴിലാളികളെ സുരക്ഷിതരാക്കുക മാത്രമാണ് ഊ നടപടികൊണ്ട് ഉദ്ദേശിച്ചത്. സാനിറ്റൈസര്‍ ഉപയോഗിക്കും മുന്‍പ് കണ്ണുകള്‍ അടയ്ക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, പ്രതലങ്ങളില്‍ നിന്ന് വൈറസിന്റെ സാന്നിദ്ധ്യം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഇനി ഇങ്ങനൊരു സംഭവം ഉണ്ടാവില്ലെന്നും ബറേലിയിലെ കൊവിഡ് 19 നടപടികളുടെ ഏകോപന ചുമതലയുള്ള നോഡല്‍ ഓഫീസര്‍ അശോക് ഗൗതം പറയുന്നു.
Leave a Comment