ബിജെപിക്കാര്‍ കാണിക്കുന്നത് തെമ്മാടിത്തരം ; കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി ലോറി തടഞ്ഞ് നശിപ്പിച്ചു

കാസര്‍കോട്: കൊറോണ വ്യാപനം തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. ഇതിനിടയില്‍ കേരളത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കാരുടെ തെമ്മാടിത്തരം. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറില്‍ കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബി.ജെ.പി ആലട്ടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലാണ് പരാക്രമം നടന്നത്. വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം െ്രെഡവറെയും തൊഴിലാളികളെയും മര്‍ദ്ദിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ വരികയായിരുന്ന വണ്ടിയാണ് തടഞ്ഞത്. പച്ചക്കറി വണ്ടി തടഞ്ഞ സംഭവം നാട്ടുകാര്‍ കാസര്‍കോട് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment