ലോകത്ത് ആകെ മരണം 33,000 കടന്നു, ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം മരിച്ചത് 800ല്‍‌ അധികം പേര്‍

യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം എണ്ണൂറിലേറെ വീതം മരണം. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോര്‍ക്ക് അടക്കം 3 സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുളള നീക്കം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപേക്ഷിച്ചു.

ലോകത്ത് ആകെ മരണം 30,000 കടന്നു. യൂറോപ്പിലെ ആകെ മരണത്തിലെ പകുതിയും ഇറ്റലിയിലാണ്; തൊട്ടുപിന്നില്‍ സ്‌പെയിന്‍. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോള്‍ വീടിനുളളിലാണ്. യുഎസില്‍ മരണസംഖ്യ മൂന്നു ദിവസത്തിനിടെ ഇരട്ടിയായി ഉയര്‍ന്നു. രോഗികള്‍ പതിനായിരങ്ങളായി വര്‍ധിച്ചതോടെ ആവശ്യത്തിനു മെഡിക്കല്‍ ഉപകരണങ്ങളോ ചികിത്സാസൗകര്യമോ സ്റ്റാഫോ ഇല്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ വലയുന്ന സ്ഥിതിയാണ്. സമ്പൂര്‍ണ ക്വാറന്റീന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം രംഗത്തു വന്നതോടെയാണു ട്രംപ് പിന്നാക്കം പോയത്.

മിക്ക രാജ്യങ്ങളിലെ സ്ഥിതിയും വരളെ മോശമാണ്. സ്‌പെയിന്‍ ആകെ മരണം 6528 ആയി. ഒരു ദിവസത്തെ മരണസംഖ്യ 800 കവിയുന്നത് ആദ്യമാണ്. രോഗികള്‍ 78,000 കടന്നു. ലോക് ഡൗണ്‍ ഏപ്രില്‍ 9 വരെ നീട്ടി.

രാജ്യങ്ങളിലെ സ്ഥിതി

ഫ്രാന്‍സ് മരണം 2,000 കവിഞ്ഞു. വരുന്ന രണ്ടാഴ്ച അതികഠിനമെന്നു മുന്നറിയിപ്പ്. രോഗികള്‍ 37,000 കവിഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡ് രോഗികള്‍ 15,000. മരണം 290.

ഓസ്‌ട്രേലിയ പൊതുസ്ഥലത്തു രണ്ടു പേരിലധികം കൂട്ടം കൂടരുത്. 70നു മുകളില്‍ പ്രായമുള്ളവര്‍ വീട്ടിലിരിക്കണം. രോഗികള്‍ 3978

ന്യൂസിലന്‍ഡ് ആദ്യ കോവിഡ് മരണം. രോഗികള്‍ 500 കവിഞ്ഞു.

ബ്രിട്ടന്‍ ദിവസം 10,000 പേര്‍ക്കു പരിശോധന. താമസിയാതെ 20,000 പേരെ പരിശോധിക്കേണ്ടിവരും. പതിനായിരം വെന്റിലേറ്ററിനു കൂടി കമ്പനികളോട് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. രോഗികള്‍ 19,000 കവിഞ്ഞു. മരണം 1228

തായ്‌ലന്‍ഡ് കോവിഡ് ഭീതിയില്‍ ജയിലില്‍ കലാപം.

സിംഗപ്പുര്‍ മൂന്നാമത്തെ മരണം. പൊതുസ്ഥലത്തു കര്‍ശന നിയന്ത്രണം.

ജര്‍മനി പതിനായിരങ്ങള്‍ രോഗികളായതോടെ ആരോഗ്യ പരിപാലന സംവിധാനം താറുമാറായി.

യുഎസ് മരണം 2,000 കടന്നു. ഷിക്കാഗോയില്‍ നവജാത ശിശുവും മരിച്ചു. കോവിഡ് ബാധിച്ച് ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞ് മരിക്കുന്നത് ആദ്യം. രോഗികള്‍ 1.23 ലക്ഷം. ലോകത്ത് ഏറ്റവും രോഗികളുള്ള രാജ്യം. ന്യൂയോര്‍ക്ക്, കനക്ടികട്ട്, ന്യൂജഴ്‌സി എന്നീ മേഖലകളില്‍ 14 ദിവസത്തേക്കു യാത്രാനിയന്ത്രണം.

തുര്‍ക്കി യാത്രാനിയന്ത്രണം തുടരുന്നു. രോഗികള്‍ 7000 കവിഞ്ഞു. മരണം 108

ഇറാന്‍ മരണം 2640. രോഗികള്‍ 38,309.

ജപ്പാന്‍ ടോക്കിയോ നഗരത്തില്‍ രോഗികള്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം 68 പേര്‍. രാജ്യത്താകെ 55 മരണം. രോഗികള്‍ 1700 കവിഞ്ഞു.

പാക്കിസ്ഥാന്‍ രോഗികള്‍ 1526. മരണം 13

വുഹാനില്‍ 10 ദിവസത്തിനിടെ ഒരു പുതിയ രോഗി മാത്രം. വിദേശത്തുനിന്നു തിരിച്ചെത്തുന്നവര്‍ വീണ്ടും രോഗം പരത്തുന്നതു തടയാന്‍ അതീവ ജാഗ്രത. വിദേശത്തുനിന്നു വന്ന 313 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടത്. പുതിയ രോഗികള്‍ 45. ശനിയാഴ്ച 5 മരണം.

ഇന്നുമുതല്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു.

വിവിധ രാജ്യങ്ങളിലെ സ്ഥിതി ( രോഗികള്‍, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍)

യുഎസ്: 1,23,958 (2231), ഇറ്റലി: 92,472 (10,023), ചൈന: 81,439 (3300), സ്‌പെയിന്‍: 78,797 (6528),ജര്‍മനി: 58,247 (455), ഇറാന്‍: 38,309 (2640), ഫ്രാന്‍സ്: 37,575 (2314), ബ്രിട്ടന്‍: 19,522 (1228),സ്വിറ്റ്‌സര്‍ലന്‍ഡ്:14,593 (290), ദക്ഷിണ കൊറിയ: 9583 (152),കാനഡ: 5655 (63), ഓസ്‌ട്രേലിയ: 3969 (16),മലേഷ്യ: 2470 (34),
ജപ്പാന്‍: 1693 (52), ന്യൂസീലന്‍ഡ്: 514 ,ഇന്ത്യ: 979 (25),ലോകത്താകെ രോഗം ബാധിച്ചവര്‍ 6,83,997, ആകെ മരണം 32,165,ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ 25,426, നേരിയ തോതില്‍ രോഗമുള്ളവര്‍ 4,80,006,രോഗം ഭേദമായവര്‍ 1,46,400

pathram:
Related Post
Leave a Comment