കൊറണക്കാലത്ത് വേറിട്ട വിവാഹ നിശ്ചയം

തൃശൂര്‍: കൊറണക്കാലത്ത് വേറിട്ട വിവാഹ നിശ്ചയം.കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് അന്നനാട് സ്വദേശിനിയുടെ വിവാഹ നിശ്ചയം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തി. റബര്‍ ബോര്‍ഡ് ജീവനക്കാരന്‍ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകള്‍ അമൃത കൃഷ്ണയുടെയും റിട്ട. റവന്യൂ ജീവനക്കാരന്‍ എറണാകുളം തിരുവാങ്കുളം തൈക്കൂട്ടത്തില്‍ ജയരാജന്റെയും റിട്ട. അധ്യാപിക ഇന്ദിരാദേവിയുടെയും മകന്‍ രാകേഷും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ലളിതമാക്കി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയത്.

ബെംഗളൂരുവില്‍ ബിപിസിഎല്‍ ഉദ്യോഗസ്ഥയാണ് അമൃത കൃഷ്ണ. ചെന്നൈയില്‍ നിസാന്‍ കമ്പനിയില്‍ എന്‍ജിനീയറാണ് രാകേഷ്. ഇരുവരും ജോലി ചെയ്യുന്ന സ്ഥലങ്ങളിലാണ്. സുനന്ദ നിലവിളക്ക് തെളിയിച്ചു. ഗോപാലക്കൃഷ്ണന്‍ വേദ പഠനം നടത്തിയയിട്ടുള്ളതിനാല്‍ പുറമെ നിന്നുള്ള കാര്‍മികരുടെ ആവശ്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വരനും വധവും ഇരുവരുടെയും മാതാപിതാക്കളും മാത്രമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തത്. അടുത്തമാസം 26നാണ് വിവാഹം

pathram:
Related Post
Leave a Comment