കേരളം നിങ്ങളെ കൈവിടില്ല: അതിഥിത്തൊഴിലാളികളോട് ആശങ്കപ്പെടേണ്ടെന്ന് പശ്ചിമബംഗാള്‍ എം.പി

ന്യൂഡല്‍ഹി: കേരളം നിങ്ങളെ കൈവിടില്ല, കേരളത്തിലെ അതിഥിത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുമെന്നും പശ്ചിമബംഗാള്‍ എം.പി. മെഹുവ മൊയ്ത്ര.

വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. റെക്കോര്‍ഡു ചെയ്തയച്ച സംഭാഷണത്തില്‍ കേരളത്തിലുള്ള ബംഗാളികളായ അതിഥിത്തൊഴിലാളികളോട് അഭ്യര്‍ഥിച്ചു.

”പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ… നമ്മള്‍ ഏറ്റവും കഠിനമായ ഒരു സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതിനൊന്നും നമ്മളാരും ഉത്തരവാദികളുമല്ല. ഈ ഘട്ടം അതിജീവിച്ചേ മതിയാവൂ. നിങ്ങള്‍ എല്ലാവരും ആശങ്കയിലാണെന്ന് എനിക്കറിയാം. ഇപ്പോള്‍ വീട്ടിലേയ്ക്കു തിരിച്ചുപോവുന്നതു പ്രയാസകരമാണ്. എല്ലാവരേയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവര്‍ക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴരുത്. നമ്മള്‍ ഇതൊക്കെ അതിജീവിക്കും” സന്ദേശത്തില്‍ മൊയ്ത്ര പറഞ്ഞു.

pathram:
Related Post
Leave a Comment