ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് ഇനി ആശ്വസിക്കാം…

കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ ബാധിച്ചതിന്റെ പേരില്‍ ഏറെ വിവാദമായത് ഇറ്റിലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ ജാത്രഗക്കുറവ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരുടെ പരിശോധന ഫലം പുറത്തുവന്നിരിക്കുന്നു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കായിരുന്നു. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായി. ഇവരുടെയും രോഗം ഭേദമായിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്. അതേ സമയം കൊച്ചിയില്‍ പുതുതായി പരീക്ഷിച്ച മരുന്നും ഫലം കണ്ടിരുന്നു. എച്ച് ഐ വിയ്ക്കുള്ള മരുന്ന് പരീക്ഷിച്ച രോഗികളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കേരളത്തില്‍ ഇതുവരെ 169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ ഇന്നലെ കൊച്ചിയില്‍ മരിച്ചിരുന്നു.

ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്ക് ഇനിതും അയവുവരുത്തിയിട്ടില്ല. കേരളത്തില്‍ കാസര്‍ഗോഡാണ് സ്ഥിതി ഏറെ രൂക്ഷം. ആളുകള്‍ വീട്ടിഇ തന്നെ ഇരിക്കുക എന്നതാണ് സമ്പര്‍ക്കം വഴി രോഗം പകരുന്നത് തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

pathram:
Related Post
Leave a Comment