കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു നാട്ടില്‍ എത്തിയ ഇദ്ദേഹം അന്നു മുതല്‍ ഹോം ക്വാറന്റീനില്‍ ആയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കോവിഡ് പരാശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. അബ്ദുല്‍ ഖാദര്‍ തനിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ബന്ധുക്കളെയെല്ലാം മറ്റ് വീടുകളിലേക്കു മാറ്റിയിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇദ്ദേഹത്തിന് മറ്റു രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
വീണ്ടും മരണം; കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; രോഗം സ്ഥിരീകരിച്ചിട്ടില്ല
Related Post
Leave a Comment