കൊറോണ: ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നിസ്‌കാരം നടത്തിയ രോഗിയുടെ ബന്ധു അറസ്റ്റില്‍

പാലക്കാട്: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് കരിമ്പ പള്ളിയില്‍ നിസ്‌കാരം നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രോഗിയുടെ ബന്ധുവടക്കം രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ടലറിയാവുന്ന മറ്റ് 11 പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച കാരക്കുറിശി സ്വദേശിയുടെ ബന്ധുവാണ് പള്ളിയില്‍ വാങ്ക് വിളിച്ചത്. ഇയാളോട് നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്.

മലപ്പറം സ്വദേശിയായ ഇയാള്‍ കരിമ്പയിലുള്ള ഭാര്യ വീട്ടില്‍ എത്തിയതായിരുന്നു. ഇവിടെ എത്തിയപ്പോള്‍ ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് അധികൃതരും പോലീസും നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം ലംഘിച്ച് ഇയാള്‍ ആളെ വിളിച്ചുകൂട്ടി പള്ളിയില്‍ നിസ്‌കാരം നടത്തുകയായിരുന്നു.കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ നിസ്‌കാരം നടത്തേണ്ടതില്ലെന്ന് മഹല്ല് കമ്മറ്റികളും തീരുമാനിച്ചിരുന്നു. ആ നിര്‍ദ്ദേശവും ഇയാള്‍ ലംഘിച്ചു.

ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശി നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ച് ആശുപത്രികളും പള്ളികളും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു. മൂന്നൂറിലധികം ആളുകളുമായി ഇയാള്‍ സന്പര്‍ക്കം പുലര്‍?ത്തിയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. വിദേശത്ത് നിന്ന് വന്ന ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നതാണ്. ഇയാളുമായി അടുത്ത് ഇടപഴകിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ ദീര്‍ഘദൂര ബസുകളില്‍ ജോലി ചെയ്തതും നിലവില്‍ ആരോഗ്യ വകുപ്പിന് വെല്ലുവിളിയായിരിക്കുകയാണ്.

pathram:
Related Post
Leave a Comment