തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ദിവസ വേതനത്തിനും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവിലും ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൗണ്‍ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കരാര്‍ അധ്യാപകര്‍ക്കടക്കം ജോലി ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ശമ്പളം നല്‍കും. വീട്ടിലിരിക്കുന്നതും ഡ്യൂട്ടിയായി കണക്കാക്കി ധനവകുപ്പ് ഉത്തരവിറക്കി.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കും. ഇതിനിടെ ക്ഷേമപെനഷനുകളെ ആശ്രയിച്ച് കഴിയുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി ഇന്ന് മുതല്‍ ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു. 1300 കോടി രൂപയാണ് ആദ്യഘട്ട ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്.
Leave a Comment