മദ്യം ലഭിക്കാതെ വെപ്രാളം; യുവാവ് തൂങ്ങിമരിച്ച നിലയില്‍

അമിത മദ്യാസക്തി കാണിച്ചിരുന്ന യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂവാന്നൂര്‍ കുളങ്ങര വീട്ടില്‍ മോഹനന്റെ മകന്‍ സനോജാണ് (37) മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവം. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു ദിവസമായി യുവാവ് അസ്വസ്ഥത കാണിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ മാനസിക പ്രശ്‌നങ്ങളാണു മരണത്തിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. മദ്യം ലഭിക്കാത്തതിനാലാണ് ആത്മഹത്യ എന്നത് ചിലരുടെ മനപ്പൂര്‍വമുള്ള പ്രചാരണമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രാഥമികാന്വേഷണത്തില്‍ മദ്യം ലഭിക്കാത്തതു മൂലമുണ്ടായ മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പെയിന്റിങ് തെഴിലാളിയാണ് സനോജ്.

രണ്ടു ദിവസം മുന്‍പാണ് സംസ്ഥാനത്തെ എല്ലാബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മദ്യാസകതിയുള്ളവര്‍ ഡിഅഡികഷ്ന്‍ സെന്ററില്‍ സഹായം തേടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

pathram:
Related Post
Leave a Comment