ലോക്ക് ഡൗണ്‍ സമയത്ത് വീടുവിട്ടിറങ്ങുന്നത് തടയാന്‍ കേരള പൊലീസ് മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ച് വരുന്നത്. സമൂഹ മാധ്യമങ്ങളിലെങ്ങും പൊലീസിന് കയ്യടിയാണ് ലഭിക്കുന്നത്. ഇതിനിടെ ഇതുപോലത്തെ ചില അനിഷ്ട സംഭവങ്ങളും ഉണ്ടായേക്കാം… സംഭവം മലപ്പുറത്താണ്. അമിത വില ഈടാക്കി വില്‍പന നടത്തുന്നത് തടയാന്‍ പരിശോധനക്ക് ഇറങ്ങിയ കൊണ്ടോട്ടി നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പൊലീസിന്റെ മര്‍ദനമെന്നു പരാതി. നഗരസഭാ അധ്യക്ഷ കെ.സി. ഷീബ, സെക്രട്ടറി ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.
കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുമ്പോള്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. നഗരസഭയുടെ വാഹനം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും അടിച്ചോടിച്ചു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമിതവില ഈടാക്കുന്നത് തടയാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണു സ്‌ക്വാഡ് രൂപീകരിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ പലയിടത്തും കച്ചവടക്കാര്‍ പല തരത്തിലുള്ള വിലയാണ് ഈടാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു.
അതനുസരിച്ചാണ് കടകളില്‍ പരിശോധനയ്ക്ക് എത്തിയതെന്നും പൊലീസിന്റെ ഭാഗത്ത്‌നിന്നു നല്ല സമീപനം അല്ല ഉണ്ടായത് എന്നതിനാല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരാണെന്നു നോക്കാതെയാണ് പൊലീസ് ഇടപെടുന്നതെന്നു നഗരസഭാ അധികൃതര്‍ പറഞ്ഞു.
Leave a Comment