കൊറോണ വൈറസ് ബാധയെ തുടർന്ന് സമൂഹത്തിന് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി
കെ എസ് ആർ ടി സി സ്പെഷ്യൽ ബസ് സർവീസ്…
ആരോഗ്യ പ്രവർത്തകർക്ക് ജോലിയ്ക്ക് ഹാജരാകുവാനും പ്രവൃത്തി സമയം കഴിഞ്ഞ് അതിവേഗം വീടുകളിലേക്കെത്താനും തിരുവനന്തപുരം ജില്ലയിലെ വർക്കലയിലേക്കും കളിയിക്കാവിളയിലേക്കും രാവിലെയും വൈകുന്നേരവും യാത്രാ സംവിധാനം കെ എസ് ആർ ടി സി 25.03.2020 മുതൽ ഒരുക്കിയിട്ടുണ്ട്…
ഇന്നേ ദിവസം തിരുവനന്തപുരം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് ബസുകൾ ആരോഗ്യ പ്രവർത്തകരെ കൊണ്ടു പോകാനായി 17.30 മണിക്ക് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കുകയും അവിടെ നിന്ന് ഒരു ബസ് വർക്കലക്കും മറ്റൊരു ബസ് കളിയിക്കാവിളയിലേക്കും പോവുകയുണ്ടായി…
പ്രത്യേകം ശ്രദ്ധിക്കുക: ഈ സംവിധാനം നിലവിൽ ആരോഗ്യ പ്രവർത്തകർക്കു മാത്രമായി തിരുവനന്തപുരം ജില്ലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നാളെ മുതൽ രാവിലെയും വൈകുന്നേരവും ബസ് സൗകര്യം എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഉപയോഗപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് –
0471 2463799
9447071021
Leave a Comment