ചൈന: ചൈനയിലെ പുതിയ കേസുകളെല്ലാം വിദേശത്തുനിന്നു വന്നവരില്‍. രോഗത്തിന്റെ ഉറവിടമായ വുഹാനില്‍ 30% ബസ് സര്‍വീസുകള്‍ തുടങ്ങി. മറ്റന്നാള്‍ 6 മെട്രോ സര്‍വീസും തുടങ്ങും. പുറത്തുനിന്നെത്തിയവരിലല്ലാതെ നാട്ടിലുള്ളവരില്‍ പുതുതായി രോഗബാധയുണ്ടായിട്ടില്ല.
ദക്ഷിണ കൊറിയ: രോഗബാധയുണ്ടായ ഉടന്‍ വ്യാപകമായി രോഗപരിശോധന നടത്തി രോഗികളെ വേര്‍പെടുത്തുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടുപിടിക്കുകയും ചെയ്ത ദക്ഷിണ കൊറിയയില്‍ തീവ്രത കുറഞ്ഞുവരുകയാണ്. 14 ദിവസം തുടര്‍ച്ചയായി 100 താഴെ രോഗികളെ പുതുതായി എത്തിയിട്ടുള്ളൂ.
പാക്കിസ്ഥാന്‍: രോഗികളുടെ എണ്ണം 1000 കടന്നതോടെ ഏപ്രില്‍ 2 വരെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി. രാജ്യാന്തര വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും നേരത്ത നിര്‍ത്തി. രോഗബാധ നേരിടാനും നിര്‍ധനര്‍ക്ക് സഹായം നല്‍കാനുമായി 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗ്ലദേശ്: വിമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൊതുഗതാഗതവും നിര്‍ത്തി. ഇന്നു മുതല്‍ 10 ദിവസത്തേക്ക് ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Comment