കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശനിലയിൽ വീടുകളിൽ കഴിയുന്നവർ, പ്രായമുള്ളവർ, രോഗികൾ എന്നിവർക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വീട്ടിൽ കഴിയുന്ന ആരും പട്ടിണി കിടക്കുന്ന സ്ഥിതി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം ലഭിക്കാത്തവർക്കായി പശ്ചാത്തുകളും നഗരസഭകളും സമൂഹ അടുക്കളകൾ തയാറാക്കും. ഭക്ഷണം എത്തിക്കേണ്ടവരുടെ കണക്കുകൾ ശേഖരിച്ച് ഇത്തരക്കാർക്ക് ഭക്ഷണം എത്തിക്കും. ഭക്ഷണം വേണ്ടവർക്ക് വിളിക്കാൻ ഒരു ഫോണ്‍ നന്പർ ഉറപ്പാക്കുമെന്നും സുരക്ഷാക്രമീകരണം പാലിച്ച് ഭക്ഷണം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻഗണനാ പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി നൽകും. അരിക്കൊപ്പം പലവ്യഞ്ജനക്കിറ്റും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവു.പുറത്തിറങ്ങുന്നവർ ഐഡി കാർഡോ പാസോ കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം നടപ്പാക്കേണ്ടത് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അവശ്യസർവീസിനായി പുറത്തിറങ്ങുന്നവർക്ക് ഐഡി കാർഡ് നൽകാൻ നടപടി സ്വീകരിക്കും. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് പഞ്ചായത്ത് മുഖേന ഐഡി കാർഡ് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment