ന്യൂഡല്‍ഹി: ഹോം ക്വാറന്റീന്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കാനുള്ള ഐസലേഷന്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ കൊറോണ രോഗവ്യാപനത്തിന്റെ തോത് 89% വരെ കുറയ്ക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇത്തരത്തില്‍ രോഗവ്യാപനം തടയാനായാല്‍ ചികിത്സാരംഗത്ത് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
ചെക്ക്‌പോസ്റ്റുകളില്‍ യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കിയാല്‍ സമൂഹത്തില്‍ വൈറസ് പടരുന്നത് മൂന്നു ദിവസം മുതല്‍ മൂന്നാഴ്ച വരെ വൈകിപ്പിക്കാന്‍ കഴിയും. രോഗവ്യാപനം തടയാനും നിയന്ത്രിക്കാനും പൊതു ആരോഗ്യ സംവിധാനവും സമൂഹത്തിന്റെ സന്നദ്ധതയുമാവും നിര്‍ണായകമാകുകയെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നു. ലോക്ക് ഡൗണും തെര്‍മല്‍ സ്‌ക്രീനിങ്ങുമാണ് ഏറെ ഫലപ്രദമെന്ന് ഐസിഎംആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. ആര്‍.ആര്‍. ഗംഗാഖേദ്കര്‍ പറഞ്ഞു.
Leave a Comment