രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 520 കടന്നു; കേരളത്തില്‍ മാത്രം എണ്ണം 105 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്.

അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കണക്ക് പ്രകാരം ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 520 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്, 97 പേര്‍. 105 പേരില്‍ രോഗം സ്ഥിരീകരിച്ചു . രാജ്യത്താകെ ഇതുവരെ 35 പേര്‍ രോഗബാധിതരായി. 10 പേര്‍ മരണമടഞ്ഞു.

കൊറോണ നേരിടാന്‍ ശക്തമായ നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. കേരളം ഉള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലോക്ക് ഡൗ?ണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഭ്യന്തരഅന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി. രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ ഗതാഗതവും അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തി. സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കാനും തീരുമാനിച്ചു.

ഇതിനിടെ കൊവിഡ് ബാധിച്ച് ലോകവ്യാപകമായി മരിച്ചവരുടെ എണ്ണം 16,508 ആയി. 378,679 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 168 ലോകരാജ്യങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യയില്‍ ഇറ്റലി, ചൈനയെ മറികടന്നു

pathram:
Leave a Comment