കൊറോണ: വീണ്ടും മരണം

ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. മഹാരാഷ്ട്രയിലെ മുംബൈയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 വയസുകാരനാണ് മരിച്ചത്. മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒറ്റ ദിവസത്തിനകം ഇയാള്‍ മരണത്തിന് കീഴടങ്ങി. യു.എ.ഇയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാര്‍ച്ച് 15ന് അഹമ്മദാബാദിലേക്കും മാര്‍ച്ച് 20ന് തിരികെ മുംബൈയിലേക്കും ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇതുവരെ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ഞൂറിലേക്ക് അടുക്കുന്നു. 446 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 37 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

സ്ഥിതിഗതികള്‍ ഗൗരവമാകുന്നത് പരിഗണിച്ച് രാജ്യം ഏതാണ്ട് പൂര്‍ണ്ണമായി ലോക്ക് ഡൗ?ണ്‍ ചെയ്ത നിലയിലാണ്. കേരളം ഉള്‍പ്പെ?ടെ 19 സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികള്‍ വഷളായാല്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കും. രാജ്യത്തെ 548 ജില്ലകള്‍ ഏതാണ്ട് പൂര്‍ണ്ണമായി ലോക്ക് ഡൗണിലാണ്. ആഭ്യന്തര വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കി. കേരളം അടക്കം മിക്ക സംസ്ഥാനങ്ങളും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

pathram:
Leave a Comment