ബാംഗളൂര്‍ : സിനിമാ നിര്‍മാതാവ് വി കെ മോഹനെ (59) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബാംഗളൂരുവില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കപാലി മോഹന്‍ എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്നാണ് സൂചന. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദൂരപ്പയോട് സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബാംഗളൂര്‍ പീനിയയില്‍ ബസ്സ്സ്റ്റാന്‍ഡ് ടെന്‍ഡറുമായി മോഹന്‍ പണം ഇറക്കിയിരുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കാത്തെ ആയപ്പോള്‍ വലിയ ബാധ്യതയുണ്ടായി. മുഖ്യമന്ത്രി ഇടപെടണമെന്നതായിരുന്നു മോഹനന്‍െ്‌റ ആവശ്യം. പണം പലിശയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ബാംഗളൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
Leave a Comment