ഒന്നില്‍ നിന്ന് ഒരു ലക്ഷമാകാന്‍ 67 ദിവസം; രണ്ട് ലക്ഷമാകാന്‍ 11 ദിവസവും, മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവും..!!! വൈറസ് വ്യാപനം ദ്രുതഗതിയില്‍…

കോറോണ വൈറസ് വ്യാപനം ദ്രുതഗതിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് . ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന ഭീകര റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വൈറസ് വ്യാപനത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്.

മരണസംഖ്യ ആയിരത്തോട് അടുക്കുന്ന ബ്രിട്ടനും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഇറ്റലിയില്‍ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. സ്‌പെയിനില്‍ 539 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്.

pathram:
Leave a Comment