ഇന്ത്യ തെളിയിച്ചതാണ്…!!! കൊറോണയെ നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയും: ഡബ്ല്യു.എച്ച്.ഒ

കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ ഇന്ത്യക്ക് ബൃഹത്തായ ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വസൂരി, പോളിയോ എന്നീ മഹാമാരികളെ ഉന്മൂലനം ചെയ്തതിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കുണ്ടെന്നു ഡബ്ല്യു.എച്ച്.ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ.റയാന്‍ പറഞ്ഞു.

‘ഇന്ത്യയും ചൈനയും വളരെയേറെ ജനസംഖ്യയുള്ള രാജ്യങ്ങളാണ്. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്നതിന് അനുസൃതമായിരിക്കും.’ മൈക്കല്‍ ജെ.റയാന്‍ പറഞ്ഞു.

കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘നിശബ്ദരായ രണ്ട് കൊലയാളികളെ ഉന്മൂലനം ചെയ്യുന്നതില്‍ ഇന്ത്യ ലോകത്തെ നയിച്ചിട്ടുണ്ട്. ഇന്ത്യക്ക് വളരെ അധികം ശേഷിയുണ്ട്. സമൂഹങ്ങളും ജനകീയ കൂട്ടായ്മകളും അണിനിരക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ശേഷി വര്‍ധിക്കും. പൊതുജനാരോഗ്യത്തില്‍ കാര്യശേഷിയോടെയുള്ള നടപടിയെടുക്കുന്നത് കൊറോണയെ നേരിടുന്നതില്‍ വളരെ പ്രധാനമാണ്.’ ഡബ്ല്യു.എച്ച്.ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.

pathram:
Leave a Comment