ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണ സംഖ്യ കൂടുന്നു. കോവിഡ് 19 പോസിറ്റീവ് ആയ ഫിലീപ്പീന്‍സ് പൗരന്‍ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ എട്ടായി ഉയര്‍ന്നു. ഞായറാഴ്ചയാണ് 68 വയസ്സുള്ള ഫിലീപ്പീന്‍സ് പൗരന്‍ മുംബൈയില്‍ മരിച്ചത്. നേരത്തെ ഇയാളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ശ്വാസകോശവും വൃക്കയും തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 415 ആയി. മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. ഇതില്‍ 14 കേസുകള്‍ മുംബൈയിലാണ്.
മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍ കേരളമാണ്. ഇവിടെ 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഞായറാഴ്ച ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഹാറില്‍ 38കാരനാണ് മരിച്ചത്. ഖത്തറില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ പട്‌ന എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Leave a Comment