രാജ്യത്തിന്റെ ലഭ്യത; 84000 പേരില്‍ ഒരാള്‍ക്ക് മാത്രം ഐസൊലേഷന്‍ ബെഡ്, 11600 പേര്‍ക്ക് ഒരു ഡോക്ടര്‍ ആണ് ഉള്ളത്… എല്ലാവരും കരുതലോടെ ഇരിക്കുക

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പഞ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 84000 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഐസൊലേഷന്‍ ബെജ് നല്‍കാന്‍ സാധിക്കുക. കൊറോണ വ്യാപനത്തന്റെ പശ്ചാത്തലത്തില്‍ നടത്തിയ വിവരശേഖരണത്തില്‍ ആണ് ഈ വിവരങ്ങള്‍ വ്യക്തമായതെന്ന് ഇന്ത്യന്‍എക്‌സ്പ്രസ്‌ഡോട്ട്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോള്‍ രാജ്യം എത്തിനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കൃത്യമായ ദൂരം പാലിച്ചാലും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പാലിച്ചാലും രോഗവ്യാപനം തടയാന്‍ സാധിക്കും. ഈ വിലയിരുത്തലില്‍ നിന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഫ്യൂവിനുള്ള പ്രഖ്യാപനം നടത്തിയത്. മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവതരമായി മാറും. അതിനാല്‍ ഇപ്പോഴുള്ള നിര്‍ദ്ദേശപ്രകാരം നമ്മള്‍ ജനതാ കര്‍ഫ്യുവിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം പാലിക്കുന്നതാണ് ഏറ്റവും അഭികാമ്യം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിവര ശേഖരണത്തില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് 36000 ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് മാത്രമേ ക്വാറന്റൈന്‍ ബെഡ് നാല്‍കാനാവൂ. 11600 പേര്‍ക്ക് ഒരു ഡോക്ടര്‍ ആണ് ഉള്ളത്. 1826 പേര്‍ക്കായി ഒരു ആശുപത്രി കിടക്കയും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ച്ച് 17 വരെയുള്ള കണക്കാണിത്. ഇതിന്റെ വെളിച്ചത്തില്‍ ആകാം പ്രധാനമന്ത്രി നരേന്ദ്രമോദി കഫ്യു ആഹ്വാനം ചെയ്തത്. ഇതുവരെയുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് എന്ന് വേണം കരുതാന്‍. എന്നാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ പാലിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്ന തരത്തില്‍ രോഗവ്യാപനം തടയാന്‍ സാധിക്കൂ.

pathram:
Related Post
Leave a Comment