കൊറോണ മരണം ഏഴായി; കൂടുതല്‍ മരണം ഇന്ന്…

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഗുജറാത്ത് സൂറത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരനാണ് മരിച്ചത്. ഇതോടെ മണിക്കൂറുകള്‍ക്കകം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം ഏഴ് ആയി.

ഒന്നിലധികം രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. അതേസമയം ഗുജറാത്തില്‍ തന്നെ വഡോദരയില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരിക്കും മരണം സംഭവിച്ചിട്ടുണ്ട്. ഇവരുടെ കോവിഡ് പരിശോധന ഫലം പുറത്തുവന്നിട്ടില്ല. 65കാരിയും ഒന്നിലധികം രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

pathram:
Related Post
Leave a Comment