കൊറോണയ്ക്കിടെയില്‍ യുഎഇയ്ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ്: ലോകമെങ്ങും കോവിഡ് 19 ഭീതി പ്രചരിക്കുന്ന വേളയില്‍ ഒരു വേറിട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നു. ആരും അറിയാതെ ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 കടന്നു പോയി. ഈ ദിനത്തില്‍ യുഎഇയ്ക്ക് സന്തോഷിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ടായിരുന്നു. ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യമായി യുഎഇയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് യുഎഇ ഈ സ്ഥാനം നിലനിര്‍ത്തുന്നത്.

ഏറ്റവും സന്തോഷമുള്ള അറബ് നഗരങ്ങളുടെ പട്ടികയില്‍ അബുദാബിയും ദുബായിയും ഒന്നാം സ്ഥാനത്തുണ്ട്. അറബ് രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സൗദി നേടിയപ്പോള്‍ ബഹ്‌റൈനാണ് മൂന്നാമത്. ലോകത്താകമാനം നിന്നും 186 നഗരങ്ങളെയാണ് ഈ ഇനത്തില്‍ പരിഗണിച്ചത്.

ലോകത്ത് ഏറ്റവും സന്തുഷ്ടിയുള്ള രാജ്യം ഫിന്‍ലന്‍ഡായി. രണ്ടാം സ്ഥാനം ഡെന്‍മാര്‍ക്ക് മൂന്നാം സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിന്. 153 രാജ്യങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ യുഎഇ 21ാം സ്ഥാനത്തുണ്ട്. ഓരോ രാജ്യത്തെയും ജനങ്ങളില്‍ നിന്നും അവരുടെ ജീവിത സംതൃപ്തിയെ കുറിച്ച് സര്‍വേ നടത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്.

pathram:
Related Post
Leave a Comment