ഒരുപാടു പേര്‍ കൊറോണയെ ഗൗരവത്തോടെ കാണുന്നില്ല; മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് മോഹന്‍ലാല്‍

കൊച്ചി: ഒരുപാടു പേര്‍ കൊറോണയെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ട്. കൊറോണയെന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് നടന്‍ മോഹന്‍ലാല്‍. ഞാന്‍ ചെന്നൈയിലെ വീട്ടിലാണ്, ജനതാ കര്‍ഫ്യൂ പാലിച്ച് ഇന്നു പുറത്തുപോവില്ല. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചാല്‍ നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കൊറോണ വ്യാപനം ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ജനത കര്‍ഫ്യു തുടങ്ങി. രാത്രി ഒന്‍പതു വരെ വീടിനു പുറത്തിറങ്ങാതെ കര്‍ഫ്യു നടപ്പാക്കണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കര്‍ഫ്യുവിന് പൂര്‍ണ പിന്തുണയുമായി കേരളവും ഒപ്പമുണ്ട്. അവശ്യസേവനങ്ങള്‍ ഒഴികെ എല്ലാം മുടക്കമാണ്.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ തുടങ്ങിയ ഒന്നും പ്രവര്‍ത്തിക്കില്ല. ഹോട്ടല്‍, ബാര്‍, ബവ്‌റിജസ്, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ ഒന്നും തുറക്കില്ല. വീട്ടില്‍ കഴിയുന്നവര്‍ ഇന്ന് വീടും പരിസരവും വൃത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

pathram:
Leave a Comment