കൊറോണ: റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി ഭക്ഷണം കിട്ടില്ല…

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ ഐആര്‍സിടിസി ഫുഡ് പ്ലാസ, വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂം, കേറ്ററിങ് സ്റ്റാളുകളുള്‍പ്പെടെയുളള ഭക്ഷണ വിതരണ സംവിധാനങ്ങള്‍ നാളെ മുതല്‍ നിര്‍ത്തലാക്കും. പാന്ററി ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഡിമാന്‍ഡുണ്ടെങ്കില്‍ ബിസ്‌കറ്റ് ഉള്‍പ്പെടെ പായ്ക്കഡ് ഐറ്റംസ്, ചായ, കാപ്പി എന്നിവ മാത്രം വിതരണം ചെയ്യാം.

ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന മുറയ്ക്കു പാന്‍ട്രി അടയ്ക്കുമെന്നു ഐആര്‍സിടിസി അറിയിച്ചു. നാളെ പുറപ്പെടുന്ന ട്രെയിനുകളില്‍ പാന്‍ട്രി സര്‍വീസുകള്‍ ഉണ്ടാകില്ല. നാളത്തെ പാസഞ്ചര്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. രാവിലെ 4 മുതല്‍ രാത്രി 10 വരെ ഇന്റര്‍സിറ്റി, എക്‌സ്പ്രസ് സര്‍വീസുകള്‍ മിക്കതും റദ്ദാക്കും.

pathram:
Related Post
Leave a Comment