രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്… അത് ഓര്‍ക്കുക..!!! മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമേ രാഷ്ട്രീയം കളിക്കാന്‍ പറ്റൂ… ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

കൊച്ചി: കൊറോണ വൈറസ് ലോകമൊന്നാകെ പടര്‍ന്ന് പിടിക്കുകയാണ്. ഇത് തടയുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മലയാളികള്‍ പരിഹസിക്കുകയും ട്രോളുകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ പല പ്രമുഖരും പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യുവിന് പിന്തുണയുമായി എത്തി. കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് പേരടി തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കുവാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു മഹാമാരിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്… അത് കാത്തുസുക്ഷിച്ചാല്‍ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാന്‍ സാധിക്കുകയുള്ളു… വര്‍ഗ്ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചങ്ങല വലിച്ചതു പോലെതന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓര്‍മ്മപ്പെടുത്താന്‍ കര്‍ഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കാന്‍ കൈ കൊട്ടുന്നതും… പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവല്‍ക്കരണങ്ങള്‍ക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്… നമ്മള്‍ മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു… ഒന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്… ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.. ഈ സമയത്ത് അത് മാത്രം ഓര്‍ക്കുകയെന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം… കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക… എന്റെ നാടിനൊപ്പം.. എന്റെ രാജ്യത്തിനൊപ്പം… എന്റെ ഭൂമിയിലെ മനുഷ്യര്‍ക്കൊപ്പം.

pathram:
Leave a Comment