ഇറ്റലി: കൊറോണ ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു.
ലോകമാകെ രോഗികള്‍ 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002 പേര്‍. ജര്‍മനി, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളില്‍ രോഗികള്‍ 10,000 കടന്നു. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുമ്പോള്‍, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് സ്‌പെയിനും കടുത്ത പ്രതിസന്ധിയിലേക്ക്. നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളില്‍ രോഗികള്‍ 2000 കടന്നു. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും അതിര്‍ത്തികള്‍ പൂര്‍ണമായി അടയ്ക്കുകയാണ്. ദക്ഷിണാഫ്രിക്ക സിംബാബ്‌വെയുമായുള്ള അതിര്‍ത്തിയും അടച്ചു.
Leave a Comment