കൊറോണ : സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കാരണം സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

തിരുവനന്തപുരം മംഗളൂരു മലബാര്‍, എറണാകുളം ലോകമാന്യതിലക് തുരന്തോ തുടങ്ങിയ ട്രെയിനുകള്‍ ഏപ്രില്‍ ഒന്ന് വരെ താത്കാലികമായി റദ്ദാക്കി. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി മാര്‍ച്ച് 20 മുതല്‍ 30 വരെ റദ്ദാക്കി. 21, 28 തീയതികളില്‍ സര്‍വീസ് നടത്തും.

കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി 21 മുതല്‍ 31 വരെയും, മംഗളൂരു തിരുവനന്തപുരം മലബാര്‍ 20 മുതല്‍ 31 വരെയും, തിരുവനന്തപുരം മംഗളൂരു മലബാര്‍ 21 മുതല്‍ ഏപ്രില്‍ 1 വരെയും, ലോകമാന്യതിലക് എറണാകുളം തുരന്തോ 21 മുതല്‍ 31 വരെയും, തിരുവനന്തപുരം ചെന്നൈ വീക്ക്‌ലി 21, 28 സര്‍വീസുകളും, ചെന്നൈതിരുവനന്തപുരം വീക്ക്‌ലി 22, 29 തീയതികളിലും, മംഗളൂരു കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 20 മുതല്‍ 31 വരെയും, കോയമ്ബത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് 21 മുതല്‍ 31 വരെയും റദ്ദാക്കി.

pathram:
Leave a Comment