ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും മാറ്റിവയ്ക്കണമെന്നു മാനവശേഷി മന്ത്രാലയം നിർദേശിച്ചു. ഈമാസം 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണു നിർദേശം.
അതേസമയം, എസ്എസ്എൽസി പരീക്ഷയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേന്ദ്രനിര്‍ദേശം പാലിക്കണോയെന്നതില്‍ തീരുമാനമായില്ല. സര്‍വകലാശാല പരീക്ഷയിലും ആശയക്കുഴപ്പമുണ്ട്. മൂല്യനിര്‍ണയനടപടികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെ ആരോഗ്യ സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
അതേസമയം മാര്‍ച്ച് 19 മുതല്‍ 31 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് 31ന് ശേഷം പരീക്ഷകള്‍ നടത്തുമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.
അക്കാദമിക് കലണ്ടറിനനുസരിച്ച് പരീക്ഷകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇതിനൊപ്പം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സുരക്ഷക്കും പ്രാധാന്യം നല്‍കണമെന്ന് എച്ച്.ആര്‍.ഡി സെക്രട്ടറി അമിത് കാരെ പറഞ്ഞു.
Leave a Comment