വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊറോണ

ഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറാനിലുള്ള 255 പേര്‍ക്കും, യുഎഇയിലുള്ള 12 പേര്‍ക്കും, ഇറ്റലിയിലുള്ള അഞ്ചു പേര്‍ക്കും ഹോങ്കോങ് കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിലുള്ള ഓരോരുത്തര്‍ക്കുമാണ് കൊറോണ ബാധിച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇറാനില്‍ നിന്നുള്ള 53 പേര്‍ അടങ്ങിയ നാലാമത്തെ ഇന്ത്യന്‍ സംഘം തിങ്കളാഴ്ച എത്തിയിരുന്നു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇതിനോടകം ഇറാനില്‍ 700 ലധികം പേര്‍ മരിച്ചു. 14,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

pathram:
Leave a Comment