ഡല്‍ഹി: കരസേനയിലെ ഒരു സൈനികനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൈന്യത്തിലേക്കും കൊറോണ ഭീഷണി. ലഡാക്ക് സ്‌കൗട്‌സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 42, കേരളത്തില്‍ 24 എന്നിങ്ങനെയാണ് കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍. മൂന്നു പേരാണ് വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.
അതേസമയം യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി. പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ജര്‍മനി, യുഎസ്, ഗ്രീസ്, റഷ്യ, ഉക്രയിന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവുമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം മികച്ച ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Leave a Comment