യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കേസില്‍ പ്രതി അറസ്റ്റില്‍

കോട്ടയം: യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. വീട്ടിലെ ബെഡ്‌റൂമിന്റെ എയര്‍ ഹോളിലൂടെ മൊബൈല്‍ കടത്തി കോട്ടയം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ ആര്‍പ്പൂക്കര മുതിരക്കാലയില്‍ എം.ആര്‍.രോഹിത്തി(23)നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്ത്. ഈ കേസിലെ മറ്റൊരു പ്രതി അര്‍പ്പൂക്കര സ്വദേശി അന്‍സില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. രാത്രി വീടിന്റെ മുകളില്‍ മൊബൈല്‍ ഫോണും വെച്ച് ദൃശ്യം പകര്‍ത്തുകയായിരുന്നു പ്രതികള്‍. ഇത് ശ്രദ്ധയില്‍ പെട്ട ഡോക്ടറുടെ ഭാര്യ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. അല്‍പസമയത്തിനു ശേഷം വീട്ടില്‍ ബഹളം കേട്ടത് അന്വേഷിക്കാനെന്ന ഭാവത്തില്‍ പ്രതികള്‍ ഡോക്ടറുടെ വീട്ടില്‍ വീണ്ടും എത്തുകയും ചെയ്തു. ആ സമയം ഇയാളുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ കണ്ട് യുവതി തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചു.

രഹസ്യമായി ഫോണില്‍ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി കാശ് വാങ്ങിയും അല്ലാതെയും പ്രതി ഇത് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പൊലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഭാഗത്ത് എത്തിയപ്പോഴാണ് രോഹിത്തിനെ സിഐ. ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

pathram:
Related Post
Leave a Comment